രണ്ട് ദിവസം നടത്താനിരുന്ന മുഴുവൻ പരിപാടിയും റദ്ദാക്കിയെന്ന് പി വി അൻവ‍ർ, കാരണം ‘കടുത്ത തൊണ്ടവേദന’

news image
Oct 1, 2024, 3:27 am GMT+0000 payyolionline.in

മലപ്പുറം: ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ അറിയിച്ചു. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ സന്ദേശത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ‘കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ 2 ദിവസം നടത്താൻ തീരുമാനിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തിരിക്കുന്നു’ എന്നാണ് അൻവർ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe