24
Tuesday
Nov 2020
Home > ആര്യകല്‍പ

രാജ്യത്ത് അണ്‍ലോക്ക് 5 അടുത്ത മാസം 30 വരെ നീട്ടി

Tuesday 27 OCTOBER 2020

കോഴിക്കോട് : രാജ്യത്ത് അണ്‍ലോക്ക് 5 തുടരും. അടുത്ത മാസം 30 വരെയാണ് അണ്‍ലോക്ക് 5 നീട്ടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 30നാണ് അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ സിനിമ തിയറ്ററുകള്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളെ കയറ്റി പ്രവര്‍ത്തിപ്പിക്കാം. സംസ്ഥാനത്തിന് പുറത്തേക്കും അകത്തേക്കും ഉള്ള ഗതാഗതത്തിനും തടസമുണ്ടാകില്ല.

കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് അല്ലാതെയുള്ള വിദേശ യാത്രകള്‍ക്ക് അനുമതിയില്ല. സ്‌കൂളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. അതിനായി അധിക അനുവാദത്തിന്റെയോ നടപടിയുടെയോ ഇ-പെര്‍മിറ്റിന്റെയോ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും 100ല്‍ അധികം ആളുകളെ പ്രവേശിപ്പിക്കലും (ഉപാധികളോടെ) അതത് പ്രദേശത്തെ ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം.

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!