രാജ്യത്ത് ആശ്വാസം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, 24 മണിക്കൂറിനിടെ 14,830 കേസുകൾ

news image
Jul 26, 2022, 1:40 pm IST payyolionline.in

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 14,830 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 1,47,512 പേർക്കാണ് രോഗബാധയുള്ളത്. ഇന്നലത്തെ അപേക്ഷിച്ച് 3,365 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 36 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ മരണം 5,26,110 ആയി. 3.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിലാണ് ഏറ്റവും അധികം പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തത്. 1,903 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാടിന് പുറമേ, കേരളം (1,700), പശ്ചിമ ബംഗാൾ (1,094), കർണാടക (939), മഹാരാഷ്ട്ര (785) എന്നിവിടങ്ങിലും രോഗബാധ കൂടുതലാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 43.29 ശതമാനം ഈ 5 സംസ്ഥാനങ്ങളിലായാണ്. എന്നാൽ കേരളത്തിലുൾപ്പെടെ മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസ സൂചകമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.

രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഊ‍ർജിതമാക്കിയിട്ടുണ്ട്. ഇതുവരെ 202.5 കോടി ഡോസ് വാക്സ‍ീൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 93.04 കോടി രണ്ടാം ഡോസും, 7.57 കോടി മുൻകരുതൽ ഡോസും വിതരണം ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 30,42,476 ഡോസുകളാണ്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ളവരുടെ വിഭാഗത്തിൽ, 3.85 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 2022 മാർച്ച് 16നാണ് ഈ വിഭാഗത്തിന് കുത്തിവയ്പ്പ് തുടങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe