രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 3,29,942 രോഗികള്‍

news image
May 11, 2021, 1:38 pm IST

കോഴിക്കോട് : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3,56,082 പേര്‍ ഇന്നലെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 2,29,92,517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് നിലവില്‍ 37,15,221 പേര്‍ ചികിത്സയിലുണ്ട്.

അതിനിടെ സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ രീതികളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe