രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

news image
Sep 6, 2022, 7:07 pm GMT+0000 payyolionline.in

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ബുധനാഴ്ച വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും.

മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, കോവിഡ് വർധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കൂട്ടുന്നതിൽ യോഗത്തിൽ തീരുമാനമെടുക്കും. അതേസമയം, ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ 2.12 ഡൽഹിയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe