രാജ്യത്ത് 12,193 പുതിയ കോവിഡ് കേസുകൾ; 42 മരണം

news image
Apr 22, 2023, 9:39 am GMT+0000 payyolionline.in

ന്യൂഡൽഹി∙ രാജ്യത്ത് 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതലാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 67,556 ആയി ഉയർന്നു. 42 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 5,31,300 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.66 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്. രാജ്യത്തുടനീളം ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe