രാമക്ഷേത്ര പ്രതിഷ്ഠ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്യശാലകൾക്കും അവധി

news image
Jan 9, 2024, 12:59 pm GMT+0000 payyolionline.in

അയോധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും ഉത്തരവിട്ടു. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷാ ദിനത്തിലെ ചടങ്ങുകൾ വലിയ ആഘോഷമാക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ ശ്രമം. പ്രതിഷ്ഠാ ദിനത്തിലെ പരിപാടിയിലേക്ക് മുൻനിര ബിസിനസുകാരെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe