രാമറ്റമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രം മഹോത്സവത്തിന് തുടക്കമായി

news image
Dec 10, 2013, 11:43 am IST payyolionline.in

മേപ്പയൂര്‍: കല്പത്തൂര്‍ രാമറ്റമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവം ആരംഭിച്ചു. മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം നാടകകൃത്തും  നോവലിസ്റ്റുമായ രാജന്‍ തിരുവോത്ത്  ഉദ്ഘാടനം ചെയ്തു.  ടി.കെ സുകുമാരന്‍ മാസ്റ്റര്‍  അധ്യക്ഷത വഹിച്ചു. എക്സൈസ് കലാവിഭാഗത്തിന്റെ  നാടകവും അരങ്ങേറി. മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ യജ്ഞാചാര്യന്‍ ആയേടം കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍  നടക്കുന്ന ഭാഗവത സപ്താഹം ഡിസംബര്‍ 13 വരെ നടക്കും.  പരിപാടിയില്‍ കെ. പ്രദീപന്‍ സ്വാഗതവും എന്‍. ശ്രീലേഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe