രാഷ്ട്രപതിഭവൻ മാർച്ച്: രാഹുൽ ഗാന്ധി കസ്റ്റഡിയിൽ; എംപിമാരെ വലിച്ചിഴച്ച് പൊലീസ്

news image
Jul 26, 2022, 1:51 pm IST payyolionline.in

ന്യൂഡൽഹി:  അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ബസിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഇന്ത്യ ഒരു പൊലീസ് രാജ്യമായെന്നും നരേന്ദ്ര മോദിയാണ് അതിന്റെ രാജാവെന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എംപിമാരെയാണ് പൊലീസ് ആദ്യ കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു.

എഐസിസി ആസ്ഥാനത്ത് ധർണ ഇരുന്നവരെയും കസ്റ്റഡിയിലെടുത്തു. നാഷനൽ ഹെറൾഡ് കേസിൽ രണ്ടാംവട്ട ചോദ്യംചെയ്യലിനായി സോണിയ ഗാന്ധി ഇഡ‍ി ഓഫിസിൽ ഹാജരായതിനു പിന്നാലെയായിരുന്നു കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ എത്തിയത്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe