രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് യശ്വന്ത് സിൻഹ

news image
Jun 25, 2022, 1:09 pm IST payyolionline.in

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനും ഫോൺ ചെയ്ത് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും സിൻഹ വിളിച്ച് പിന്തുണ തേടി.  രാഷ്ട്രപതി തെര‍ഞ്ഞെടുപ്പിൽ  പ്രചാരണം ഗൗരവത്തോടെ ആരംഭിച്ചെന്നും എല്ലാവരോടും പിന്തുണ തേടുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വൃത്തങ്ങൾ പറഞ്ഞു.

 പ്രധാനമന്ത്രി മോദിയുടെയും രാജ്നാഥ് സിങ്ങിന്റെയും ഓഫീസുകളിലേക്ക് സിൻഹ ഫോൺ വിളിച്ചതായും പന്തുണ തേടി ഒരു സന്ദേശം അയച്ചതായും അവർ പറഞ്ഞു. ബിജെപിയു‌ടെ മുതിർന്ന നേതാവായ  എൽ.കെ അദ്വാനിയുടെ അടുത്തും പിന്തുണ തേടി സിൻഹ എത്തി. തിങ്കളാഴ്ച പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിൽ സിൻഹ നാമനിർദേശ പത്രിക സമർപ്പിക്കും.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസും ജെഎംഎമ്മും എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് നൽകുമെന്നാണ് സൂചന. നേരത്തെ സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് പ്രചാരണം തുടങ്ങാനാണ് സിൻഹ തീരുമാനിച്ചത്. എന്നാൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുർമുവിന് പിന്തുണ നൽകുമെന്ന് സൂചന വന്നതോടെ പരിപാടി മാറ്റി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടി തന്നെ പൊതു സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത എല്ലാ പ്രതിപക്ഷ നേതാക്കൾക്കും സിൻഹ കത്തയച്ചു. തെരഞ്ഞെടുക്കപ്പെട്ടാൽ, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ദർശങ്ങളും ഭയമില്ലാതെ ഉയർത്തിപ്പിടിക്കുമെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേ​ഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe