ബംഗളൂരു > രേണുകാസ്വാമി കൊലക്കേസിൽ കേസിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കന്നഡ നടി പവിത്ര ഗൗഡ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ കന്നട നടൻ ദർശനും കഴിഞ്ഞ ദിവസം ഹൈക്കോടതിയ സമീപിച്ചിരുന്നു. നവംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
ജൂൺ എട്ടിന് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ബംഗളൂരൂ കാമാക്ഷിപാളയിലെ കനാലിൽ തള്ളിയ കേസിലാണ് ഇരുവരും പിടിയിലായത്. പവിത്ര ഗൗഡക്കെതിരേ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്.
നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്. ദർശൻ നിലവിൽ ബെല്ലാരി ജയിലിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ.