27
Tuesday
Oct 2020
Home > ആര്യകല്‍പ

കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യ; ലക്ഷ്മിയുടെയും ഭര്‍ത്താവിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Saturday 17 OCTOBER 2020

കൊച്ചി: കൊട്ടിയം സ്വദേശി റംസിയുടെ മരണത്തില്‍ സീരിയല്‍ നടി ലക്ഷ്മി പി പ്രമോദിന് മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി പി പ്രമോദിനെ കൂടാതെ ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദീനും ജാമ്യം  അനുവദിച്ചത് റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിലാണ് സര്‍ക്കാരിന്റെ നീക്കം. കൊല്ലം സെഷന്‍സ് കോടതി ഇക്കഴിഞ്ഞ 10നാണ് ജാമ്യം നല്‍കിയത്. അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് സെപ്റ്റംബര്‍ 3ന് യുവതി തൂങ്ങിമരിച്ചെന്നാണു കേസ്.

ഒളിവില്‍ പോയ ഹാരിസിനെ സെപ്റ്റംബര്‍ 7ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായി സര്‍ക്കാര്‍ ആരോപിച്ചു

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു‍

Tuesday 27 OCTOBER 2020

അയനിക്കാട്: വള്ളുവക്കുനി താരേമ്മൽ സാബു  (47) അന്തരിച്ചു.
പരേതരായ നാരായണൻ ,ഭവാനി എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ :ബാബു, ഗീത, സുധ, ജയമണി, രമണി, രാജു.

 

.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു

error: Content is protected !!