റഷ്യയിലെ സ്കൂളില്‍ വെടിവെപ്പ്; പതിനൊന്ന് മരണം

news image
May 11, 2021, 4:54 pm IST

മോസ്ക്കോ: റഷ്യയിലെ കസാനിലെ സ്കൂളില്‍ വെടിവെപ്പ്. പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതുമായാണ് വിവരം. സ്കൂളിലേക്ക് അതിക്രമിച്ച് എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇവരില്‍ ഒരാള്‍ പിടിയിലായതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  സ്കൂളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും കസാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

17 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാമത്തെ ഷൂട്ടര്‍ മരണപ്പെട്ടുവെന്നും വിവരം.

മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വെടിവയ്പിന്റെ ശബ്ദം കേട്ട് കുട്ടികള്‍ സ്‌കൂളിലെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ചാടിയ കുട്ടികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിവെന്നും റിപ്പോര്‍ട്ട്. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe