മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര് മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
റഷ്യയിൽ ഐഎസ് ഭീകരാക്രമണം: മോസ്കോയിൽ വെടിവെപ്പും സ്ഫോടനങ്ങളും, 62 ലേറെ മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്
Mar 23, 2024, 4:19 am GMT+0000
payyolionline.in
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; കൊല്ലത്ത് ഒരു മരണം, 9 പേര് ..
മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ് ..