റാഗിങ്; കൊല്ലത്ത് അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

news image
Nov 30, 2021, 11:38 am IST payyolionline.in

കൊ​ല്ലം: ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്ത അ​ഞ്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ൻ (21), കോ​ഴി​ക്കോ​ട് ക​ല്ലും​പാ​റ സ്വ​ദേ​ശി സ​ഹ​ൽ മു​ഹ​മ്മ​ദ് (22), പാ​ല​ക്കാ​ട് ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ഭി​ഷേ​ക് (22), ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി ന​ബ്ഹാ​ൻ അ​നീ​സ്​ (22), ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​നോ​ഹ​ർ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ സു​ബ്ഹാ​നും ആ​ല​മും കോ​ള​ജ് പാ​ർ​ക്കി​ൽ ഇ​രു​ന്ന​തി​നാ​ണ് ഇ​വ​ർ അ​വ​രെ ഉ​പ​ദ്ര​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ റെ​യി​ൽ​വേ പാ​ല​ത്തി​ന​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഭി​ത്തി​യോ​ട് ചേ​ർ​ത്ത്​ നി​ർ​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തി.

മൂ​ക്കി​ൽ നി​ന്നും മ​റ്റും ര​ക്തം വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ കൊ​ണ്ടു​പോ​യി മു​റി​വു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു.കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, വി.​എ​സ്. ശ്രീ​നാ​ഥ്, താ​ഹ​കോ​യ, കെ. ​ജ​യ​ൻ, സ​ക്ക​റി​യ, എ.​എ​സ്.​ഐ സ​ജീ​ല, സി.​പി.​ഒ ഷാ​ജി, ദീ​പു ഡേ​വി​ഡ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe