പ്രശസ്ത സാഹിത്യകാരനും  അധ്യാപകനുമായിരുന്ന മണിയൂർ ഇ.ബാലൻ അന്തരിച്ചു

news image
May 9, 2021, 11:48 am IST
പയ്യോളി: പ്രശസ്ത സാഹിത്യകാരനും  അധ്യാപകനുമായിരുന്ന മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം.
ചുടല, ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ,തെരുവിന്റെ തീപ്പൊരി ,ചങ്കൂറ്റം, മുന്നേറ്റം തുടങ്ങിയവ പ്രധാന നോവലുകളാണ്.  ആനുകാലികങ്ങളിൽ ഉൾപ്പടെ നിരവധി കഥകളും നോവലുകളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മണിയൂർ യു.പി, നടുവണ്ണൂർ സൗത്ത് മാപ്പിള എൽ .പി  ഉണ്ണികുളം ഗവ.യു.പി, പള്ളിക്കണ്ടി ഗവ.എൽ.പി, പയ്യോളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1993-ൽ റിട്ടയർ ചെയ്തു.
.
.
മണിയൂർ എരവത്ത് പുത്തൻവീട്ടിൽ കണാരൻ – മാക്കം ദമ്പതികളുടെ മകനാണ്.
ഭാര്യ: പി. ജാനകി (റിട്ട. ഹെഡ്മിസ്ട്രസ് ),
മക്കള്‍: ബിന്ദു ( വാകയാട് ഹൈസ്കൂൾ അധ്യാപിക), ഇന്ദു ഭായി (രജിസ്ട്രാർ ഓഫീസ്), ദീപ്തി ( താലൂക്ക് ഓഫീസ് )
മരുമക്കൾ: രാധാകൃഷ്ണൻ ( യൂനിയൻ ബാങ്ക് ), ചന്ദ്രൻ  (എൽ.ഐ.സി), മനോജ് (കെ.എസ്.ആർ.ടി.സി).
സഹോദരങ്ങൾ: ഇ. കൃഷ്ണൻ (റിട്ട. അധ്യാപകൻ പയ്യോളി അങ്ങാടി) പരേതരായ ചന്തു, ചീരു, നാരായണി (ഫറൂഖ് കോളജ്) സരോജിനി (പേരാമ്പ്ര).
ടി.എൻ .കുമാരൻ സ്മാരക അവാർഡ്, പി.സ്മാരക തുളുനാട് മാസിക അവാർഡ്, പി.ആർ.നമ്പ്യാർ അവാർഡ് , പ്ലാവില അവാർഡ്,  പ്രഭാത് അവാർഡ് എന്നിവ ലഭിച്ചു. ഡിപ്പാർട്ടുമെന്റ് ടീച്ചേഴ്സ് യൂനിയൻ നേതാവായിരുന്നു.
സംസ്കാരം ഇന്ന് 12 മണി വീട്ടു പറമ്പിൽ.
.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe