റിമോട്ട് കണക്റ്റ് സ്യൂട്ടുമായി വോഡഫോണ്‍ ബിസിനസ് സര്‍വിസസ്

news image
Nov 11, 2013, 1:04 pm IST payyolionline.in
കോഴിക്കോട്: വിദൂര പ്രദേശങ്ങളെ കണക്റ്റ് ചെയ്യുന്നതിന് വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ വോഡഫോണ്‍ ബിസിനസ് സര്‍വിസസ് പുതിയ സംവിധാനമൊരുക്കി.

ബിസിനസ് പങ്കാളികളെ കണക്റ്റ് ചെയ്യുന്നതിനും റീച്ച് വര്‍ധിപ്പിക്കുന്നതിനും യാത്രയിലുള്ള ജീവനക്കാര്‍ക്കുകൂടി കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും മറ്റും സഹായകമാകുന്ന റിമോട്ട് കണക്റ്റ് സ്യൂട്ട് ആണ് വോഡഫോണ്‍ അവതരിപ്പിച്ചത്.

ദേശീയവും അന്തര്‍ദേശീയവുമായ പ്രൈവറ്റ് ലീഡ്സ് സര്‍ക്യൂട്ട്സ്, ഇന്‍റര്‍നെറ്റ് ലീഡ്സ് ലൈന്‍സ്, ഓഫിസ് വയര്‍ലൈന്‍ വോയ്സ്, ഓഡിയോ കോണ്‍ഫറന്‍സിങ് സര്‍വിസസ് തുടങ്ങിയവ നല്‍കുന്നതിനെക്കാള്‍ മികച്ച സേവനമാണ് റിമോട്ട് കണക്റ്റ് സ്യൂട്ട് നല്‍കുക. ഐപിസെക് വിപിഎന്‍, എസ്എസ്എല്‍വിപിഎന്‍, ഡയല്‍അപ് വിപിഎന്‍, എംപിഎല്‍എസ് വിപിഎന്‍, 2 ജി/3 ജി എപിഐ സൊല്യൂഷന്‍ തുടങ്ങിയവ റിമോട്ട് കണക്റ്റിന്‍റെ സേവനങ്ങളില്‍ വരും. എവിടെയും എപ്പോഴും ഏതുപകരണത്തിലും കണക്റ്റിവിറ്റി, ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവര്‍ത്തനം, കോസ്റ്റ് ഇഫക്റ്റിവ് ബാക്കപ് തുടങ്ങിയവയും കണക്റ്റ് സ്യൂട്ടിന്‍റെ പ്രത്യേകതകളാണ്.

ബിസിനസുകള്‍ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് റിമോട്ട് കണക്റ്റ്. ഡിജിറ്റല്‍ കമ്യൂണിക്കേഷനിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇത് ഇന്ത്യന്‍ സംരംഭകരെ സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe