റിയാദിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി

news image
Dec 8, 2021, 12:28 pm IST payyolionline.in

റിയാദ്: സൗദി തലസ്ഥാന നഗരം ലക്ഷ്യമാക്കി യമനിലെ വിമത സായുധ വിഭാഗമായ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി. തിങ്കളാഴ്ച രാത്രിയിൽ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ  പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകർക്കുകയായിരുന്നെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.

തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലുൾപ്പടെ വീണെങ്കിലും ജനങ്ങളുടെ ജീവനോ സ്വത്തിനോ ഒരു നാശവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാകൃതവും നിരുത്തരവാദപരവുമായ സമീപനമാണ് ഹൂതികളുടേതെന്നും അതിന്റെ തെളിവാണ് സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe