റിലയന്‍സ് 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്കു കൂട്ടി, ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

news image
Dec 4, 2013, 11:57 am IST payyolionline.in
ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ 26% വര്‍ധിപ്പിച്ചു. ഇന്‍റര്‍നെറ്റ് പാക്കെജുകളിലെ ആനുകൂല്യങ്ങള്‍ 60% വരെ വെട്ടിക്കുറിച്ചിട്ടുമുണ്ട്. ഒരു ജിബി 3ജി ഇന്‍റര്‍നെറ്റ് യൂസേജിന് 123 രൂപയായിരുന്നത് 156 രൂപയായി ഉയര്‍ത്തി. 123 രൂപയുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് പാക്കില്‍ ഇനി 400 എംബി സര്‍ഫിങ് മാത്രം. 60 ശതമാനത്തോളം കുറവ്.246 രൂപയുടെ പാക്കില്‍ രണ്ടു ജിബി യൂസേജ് എന്നത് ഒന്നര ജിബിയാക്കി. 492 രൂപയുടേതില്‍ യൂസേജ് നാലു ജിബിയില്‍ നിന്ന് മൂന്നു ജിബിയാവുന്നു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ 2ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധിപ്പിച്ച് രണ്ടു മാസത്തിനകമാണ് ആര്‍കോമും ഏതാണ്ട് ഇതേ നിലവാരത്തിലേക്ക് 3ജി നിരക്ക് കൂട്ടുന്നത്. രാജ്യത്തെ 13 സര്‍ക്കിളുകളിലും ആര്‍കോമിന്‍റെ 3ജി സേവനമുണ്ട്. സെപ്റ്റംബറിലെ കണക്കനുസരിച്ച് ആര്‍കോമിന് 11.6 കോടി മൊബൈല്‍ വരിക്കാരാണ് ഉള്ളത്. ഇതില്‍ 91 ലക്ഷം 3ജി ഉപയോക്താക്കള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe