റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി

news image
Oct 29, 2013, 12:51 pm IST payyolionline.in

മുംബൈ : റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ ശതമാനം കൂട്ടി. ഇതോടെ റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്ക് 7.75 ശതമാനമായി.വിപണി പ്രതീക്ഷിച്ചിരുന്ന വര്‍ദ്ധനയാണിത്. മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി കാല്‍ ശതമാനം കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. അതേസമയം ചില്ലറ വ്യാപാര രംഗത്തുളള പണപ്പെരുപ്പ നിരക്ക് 9ശതമാനത്തില്‍ തന്നെ നില്‍ക്കുമെന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നത്. പണപ്പെരുപ്പം ആശങ്കാ ജനകമാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വിലയിരുത്തുന്നത്. വളര്‍ച്ചാനിരക്ക് കുറയുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു. 5.5ശതമാനത്തില്‍ നിന്ന് 5 ശതമാനമായി വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് വിലയിരുത്തുന്നത്.
പണപ്പെരുപ്പ് നിരക്ക് കുറയ്ക്കാനും വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താനുമുളള നടപടികളുടെ ഭാഗമായാണ് റിപ്പോനിരക്ക് വര്‍ദ്ധനയെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഭവന,വാഹന വായ്പയിലും പലിശനിരക്കില്‍ വന്‍ വര്‍ദ്ധനയുണ്ടാകില്ലെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഓരോ ബാങ്കുകളും അവരവരുടെ നയത്തിന്റെ ഭാഗമായാണ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കണമോയെന്ന്

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe