രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ തങ്കലാന്റെ റിഹേഴ്സലിനിടെ നടൻ വിക്രമിന് പരിക്ക്. വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. നടന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്ത് ഉടൻ തന്നെ തിരിച്ചെത്തുമെന്ന് നടന്റെ വക്താവ് അറിയിച്ചു.
നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ. രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ വിക്രമിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
പൊന്നിയിൻ സെൽവൻ 2 ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിയാൻ ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.