ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : റെഡ്സ്റ്റാര്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

news image
Dec 5, 2013, 11:06 am IST payyolionline.in

മേപ്പയൂര്‍: റെഡ് സ്റ്റാര്‍ മേപ്പയൂര്‍ സംഘടിപ്പിച്ച ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിലപാടുകളും സമീപനങ്ങളും  എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടന്നു.  ഓപ്പണ്‍  ഫോറത്തില്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി,  വിജയന്‍ ചെറുകര,  നിജേഷ് അരവിന്ദ്, പി.കെ ബാലകൃഷ്ണന്‍,  ഒ.ഡി തോമസ്,  രാജന്‍മാസ്റ്റര്‍ ഓര്‍ക്കാട്ടേരി,  കെ.എസ് ബിമല്‍ എന്നിവര്‍ പങ്കെടുത്തു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തില്‍ റെഡ് സ്റ്റാര്‍ സെക്രട്ടറി അഡ്വ: പി രജിലേഷ് സ്വാഗതവും,  പ്രസിഡണ്ട്‌ വി. ശ്രീജേഷ് മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു. ഇരു റിപ്പോര്‍ട്ടുകളെയും അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന ഓപ്പണ്‍ ഫോറത്തിന്റെ ചര്‍ച്ചയില്‍ കെ.എസ് ബിമല്‍ മോഡറേറ്ററായി.  പ്രസ്തുത പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹൈജംബില്‍ വെള്ളി മെഡല്‍ നേടിയ മേപ്പയൂര്‍ സ്വദേശിയായ ദില്‍ഷന്‍ കെ.കെയെ  അനുമോദിച്ചു.  റെഡ് സ്റ്റാര്‍ എക്സിക്യുട്ടീവ്  അംഗം കെ.പ്രമോദ് ദില്‍ഷാന്‍ കെ.കെയെ പൊന്നാടയണിയിച്ചു.  കെ.സുരാജന്‍ റെഡ് സ്റ്റാറിന്റെ ഉപഹാരം സമര്‍പ്പിച്ചു. സുഭാഷ് കുമാര്‍ സി.ചടങ്ങില്‍ നന്ദി പറഞ്ഞു.

മേപ്പയൂരില്‍ റെഡ് സ്റ്റാര്‍ സംഘടിപ്പിച്ച ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഓപ്പണ്‍ ഫോറം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe