റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു; വാക്സീന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം

news image
May 11, 2021, 8:38 am IST

തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കൊവിഡ് രോഗം വ്യാപിക്കുന്നു. രണ്ടാം തരംഗത്തില്‍ 17 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ദിവസവും പൊതുജനങ്ങളുമായി ഇടപെടുന്ന റേഷന്‍ വ്യാപാരികള്‍ക്കും, സെയിൽസ്മാന്‍മാര്‍ക്കും വാക്സീന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ഈ പശ്ചാത്തലത്തില്‍ ഉയരുന്നത്.

 

റേഷന്‍ വ്യാപാരികളോ സെയില്‍സ്മാന്‍മാരോ ആയ 17 പേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ സമ്പർക്കത്തിലൂടെ കൊവിഡ് പിടിപെട്ട് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് പേര്‍ വീതവും കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്.

വയനാട്, ആലപ്പുഴ, കാസര്‍ക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും കൊവിഡ് ബാധിച്ച് മരിച്ചു. റേഷന്‍ വ്യാപാരികളോ സെയില്‍സ്മാന്‍മാരോ ആയ അഞ്ഞൂറോളം പേര്‍ കൊവിഡ് ചികിത്സയിലാണ്.

പതിനാലായിരത്തില്‍ അധികം റേഷന്‍ കടകളാണ് കേരളത്തിലുള്ളത്. 90 ലക്ഷം കാര്‍ഡ് ഉടമകള്‍. ഒരു കാര്‍ഡ് ഉടമ പ്രതിമാസം രണ്ട് മുതല്‍ മൂന്ന് തവണ വരെ റേഷന്‍ കടകളെ ആശ്രയിക്കുന്നു. അതായത് ഓരോ മാസവും ചുരുങ്ങിയത് രണ്ട് കോടി ആളുകളുമായാണ് റേഷന്‍ വ്യാപാരികളുടെ സമ്പര്‍ക്കം.

ലോക് ഡൗണ്‍ കാലത്തും ഒഴിവില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരമൊരു സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe