റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു

news image
Jan 27, 2022, 1:02 pm IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ  പ്രവർത്തന സമയത്തിൽ താത്കാലികമായി ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ഇന്ന് മുതൽ എല്ലാ റേഷൻകടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ട് മൂന്ന് മുതൽ 6.30 വരെയും പ്രവർത്തിക്കും. ഇ- പോസ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.

 

ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നായിരുന്നു വ്യാപാരികളുടെ പരാതി. റേഷൻ വ്യാപാരികളുടെ സംഘടനയും പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ  അറിയിച്ചിരുന്നു. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീൻ പണിമുടക്കുന്നത്. തകരാർ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പ്രധാന പരാതി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe