കൊയിലാണ്ടി : റേഷൻ സംവിധാനം അട്ടിമറിച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന പിണറാഴി സർക്കാറിൻ്റെ കെടും കാര്യസ്ഥതക്കെതിരെ കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി . ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ പെരുവട്ടൂരിൽ ധർണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻറ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി .പി .രത്ന വല്ലി ,നടേരി ഭാസ്ക്കരൻ ,ടി.പി കൃഷ്ണൻ ,വി.ടി സുരേന്ത്രൻ , വേണുഗോപാൽ ,അരുൺമണമൽ ,പി.കെ പുരുഷോത്തമൻ ,അൻസാർ കൊല്ലം , സുനിൽ വിയ്യൂർ ,വിനോദ് കുമാർ ,ചെറുവക്കാട് രാമൻ ,കെ.ഉണ്ണികൃഷ്ണൻ , കാദർ കുന്നത്ത് ,കൗൺസിലർ ജിഷ സംസാരിച്ചു. സന്തോഷ് പെരുവട്ടൂർ ,മുരളി പാറാട്ട് ,ടി.ടി ഷൈജു ,ശിശോൺ ദാസ് ,റീജ ,രമേശ് ഗോപാൽ ,കെ .മിഥുൻ നേതൃത്വം നൽകി