പയ്യോളി: സർക്കാർ റേഷൻ സമ്പ്രദായം അട്ടിമറിച്ചെതിനെതിരെ തച്ചൻകുന്ന് റേഷൻഷോപ്പിന് മുൻപിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.
കെ.പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഏഞ്ഞിലാടി അഹമ്മദ് അദ്ധ്യക്ഷനായി .
മുജേഷ് ശാസ്ത്രി , ശീതൾ രാജ് ,കുറുമണ്ണിൽ രവീന്ദ്രൻ ,സുബൈർ ചെരക്കോത്ത് ,കെ.വി കരുണാകരൻ തൈക്കണ്ടി ,മോഹനൻ മാസ്റ്റർ, സുരേന്ദ്രൻ ചാലിൽ ,സുരേന്ദ്രൻ ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
കാര്യാട്ട് ഗോപാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അൻവർ കായിരണ്ടി നന്ദി പറഞ്ഞു .