റോഡ്‌ വികസനത്തിന് 20 കോടി അനുവദിക്കും: മന്ത്രി ഇബ്രാഹിം കുഞ്ഞ്

news image
Oct 30, 2013, 4:08 pm IST payyolionline.in

ആയഞ്ചേരി: ആയഞ്ചേരി മേഖലയിലെ റോഡ്‌  വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 20 കോടിയുടെ ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.  ആയഞ്ചേരി –വില്യാപ്പള്ളി റോഡിന് 10 ഉം, കാവില്‍ തിക്കുനി റോഡിന് 10 കോടി അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ആയഞ്ചേരി ടൌണ്‍ വികസനത്തിനായി  പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഒന്നര കോടിയുടെ വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ ലതിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.എന്‍. ശശികുമാര്‍, എം എ റസാഖ്, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കമല ആര്‍.പണിക്കര്‍, റീന രയരോത്ത്, കണ്ണോത്ത് ബേബി, ടി ബി മനാഫ്, അരയാക്കൂല്‍ ശാന്ത, കടമേരി ബാലകൃഷ്ണന്‍, കുനിയില്‍ മോഹനന്‍, അണിയോത്ത് മുകുന്ദന്‍, രാമദാസ് മണലേരി എന്നിവര്‍ സംസാരിച്ചു. എ സിറാജുദ്ദീന്‍ സ്വാഗതംപറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe