ലക്ക്നോവിൽ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

news image
Sep 26, 2022, 12:27 pm GMT+0000 payyolionline.in

ലക്ക്നോ: ഉത്തർ പ്രദേശിലെ ലക്ക്നോവിൽ ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 10 മരണം. 37 പേരെ രക്ഷിക്കാനായെന്ന് പൊലീസ് പറഞ്ഞു. സീതാപൂരിൽ നിന്നുള്ള 47 തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടറാണ് കുളത്തിലേക്ക് മറിഞ്ഞത്.

രക്ഷപെടുത്തിയവർ ഇപ്പോൾ ആശുപത്രിയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് എന്നും ലക്ക്നോ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് പറഞ്ഞു.

മരണപ്പെട്ടവരിൽ നിരവധി സ്ത്രീകളും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു.

മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe