ലക്ഷദ്വീപിലെ ജനതയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് തിക്കോടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍റെ പ്രതിഷേധം

news image
Jun 11, 2021, 11:52 am IST

തിക്കോടി :  ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിത സുരക്ഷയ്ക്ക്ഭം ഗം വരുത്തുന്ന നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു  തിക്കോടി എഫ് സിഐക്ക് മുന്നിൽ സംയുക്ത ട്രേഡ് യൂനിയന്‍റെ  നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

 

 

പ്രതിഷേധ സമരം എച്ച് എം എസ്  ജില്ലാ സെക്രട്ടറി സഖാവ് എം കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു   എഫ്.സി.ഐ. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. ജനാർദ്ദനൻ അധ്യക്ഷനായി. വി.മോഹനൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  രാജീവൻ കൊടലൂർ , ലോറി തൊഴിലാളി യൂനിയൻ സി ഐ ടി യു  ഏരിയ കമ്മറ്റിയംഗം രാമകൃഷ്ണൻ മൂരാട് എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe