ലക്ഷദ്വീപ് വിഷയം: പയ്യോളിയും തിക്കോടിയും തുറയൂരും എല്‍ജെഡിയുടെ പ്രതിഷേധ ധര്‍ണ്ണ

news image
Jun 2, 2021, 7:00 pm IST

തിക്കോടി:  ലക്ഷദ്വീപ്  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചുവിളിക്കുക,  ദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിക്കൊണ്ടും  ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ടും എല്‍ ജെ ഡി  തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി പോസ്റ്റ്‌ ഓഫീസ് മുന്നിൽ ധർണ നടത്തി.

ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ധര്‍ണ്ണ  ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി രമേശൻ സ്വാഗതം പറഞ്ഞു. അശോകൻ എം കെ. അക്ബർ ടി, ജിഷ കാട്ടിൽ, നിബിൻ കാന്ത് എം കെ, വിഗി ൻ കെ. തുടങ്ങിയവർ പങ്കെടുത്തു.

 

 

 

ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക:  എല്‍ജെഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി

തുറയൂർ: വളരെ സ്നേഹത്തോടെയും സമാധാനപരമായും ജീവിച്ചു വരുന്ന ലക്ഷദീപ് ജനതയെ ആകെ മയക്കുമരുന്ന് കച്ചവടക്കാരായും ഭീകരവാദികളായും മുദ്രകുത്തി അവിടെ ഗുണ്ടാ നിയമമടക്കമുള്ള കരി നിയമങ്ങൾ നടപ്പിലാക്കി കൊണ്ട് സംഘ പരിവാറിന് സേവ ചെയ്യുന്ന  പ്രഫുൽ ഖോഡാ പട്ടീലിനെ തിരിച്ച് വിളിക്കുകയും ലക്ഷദീപ് സമൂഹത്തിൻ്റെ മേൽ കെട്ടിവെച്ച എല്ലാ കരിനിയമങ്ങളും പിൻവലിച്ച് അവിടെ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  എല്‍ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി പയ്യോളി അങ്ങാടിയിലെ പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.

ധർണ്ണ വള്ളിൽ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ടിഎം.രാജൻ , മനൂപ് മലോൻ,  ഇ വി വിനീഷ്  എന്നിവര്‍ സംസാരിച്ചു.കോവിഡ് പ്രൊട്ടോകോൾ പാലിച്ചായിരുന്നു ധര്‍ണ്ണ നടത്തിയത്

 

‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക’ : പയ്യോളിയില്‍ എല്‍ജെഡി ധര്‍ണ്ണ നടത്തി

പയ്യോളി :  ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക, ലക്ഷദ്വീപിലെ ജനങ്ങൾക്ക് സ്വൈര്യ ജീവിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക് താന്ത്രിക് ജനതാദൾ പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

ധർണ്ണ  ജില്ലാ കമ്മിറ്റി അംഗം പുനത്തിൽ ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്തു.  പി.ടി.രാഘവൻ അദ്ധ്യക്ഷനായി. ഒ.ടി.മുരളി ദാസ്, കെ വി ചന്ദ്രൻ, കെ.പി.ഗിരീഷ് കുമാർ, പി.വി ഇബ്രാഹിം, അശ്വിൻ ബാബു എന്നിവർ സംസാരിച്ചു.

 

 

 

.

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe