ലഖിംപുർ ഖേരിയിൽ ലൈംഗികാതിക്രമത്തിനിടെ പരിക്കേറ്റ യുവതി മരിച്ചു

news image
Sep 18, 2022, 7:14 am GMT+0000 payyolionline.in

ലഖിംപുർ ഖേരി: യു.പിയിലെ ലഖിംപുർ ഖേരിയിൽ ലൈംഗികാതിക്രമത്തിനിടെ പരിക്കേറ്റ യുവതി മരിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 20 വയസ്സുള്ള യുവതി വീട്ടിൽ വെച്ചാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം വൻ പൊലീസ് സാന്നിധ്യത്തിൽ സംസ്കരിച്ചു.

സംഭവത്തിൽ മനപൂർവം അല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ കേസെടുത്ത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

എഫ്. ഐ. ആറിൽ കൃത്രിമം നടന്നെന്ന് പിന്നീടാണ് മനസിലായതെന്നും, തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതെന്നും ഖേരി പൊലീസ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി. അഡീഷണൽ എസ്.പി അരുൺ കുമാർ സിംഗിനാണ് അന്വേഷണ ചുമതലയെന്നും വാർത്ത കുറിപ്പിൽ പറയുന്നു. രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe