അർജൻ്റീന ആരാധകർ നന്തിയിൽ മെസ്സിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു

news image
Nov 22, 2022, 3:55 am GMT+0000 payyolionline.in

നന്തി: ലോകം ഒരു കാൽപന്തായി ചുരുങ്ങുന്ന നാലു വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന കാൽപന്ത് കളിയുടെ മഹാ പോരിന് എതാനും ദിവസങ്ങൾക്കകം ഖത്തറിൽ അരങ്ങുണരുകയാണ്. നാടെങ്ങും മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയും ഫ്ലെക്സ് ബോർഡുകളും ലോക ജേതാക്കളാകുമെന്ന അവകാശവാദവുമായി വിവിധ രാജ്യക്കാരുടെ ഫാൻസുകാരുടെ പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു.

നന്തിയിലും വിവിധ ക്ലബുകളായ യുവ ഭാവന, തൂഫാൻ, യുവനന്തി എന്നിവ അവരുടെ ആസ്ഥാനങ്ങളും ടൗണിലും കളിയെ വരവേൽക്കുന്ന ബോർഡുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് കഴിഞ്ഞു.
അർജൻ്റീന ആരാധകർ കളിയാവേശത്തെ പരകോടിയിലെത്തിച്ച് കൊണ്ട് മെസ്സിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് നന്തി ബ്രിഡ്ജിന് സമീപമുള്ള വയലിൽ സ്ഥാപിച്ചു. നൂറു കണക്കിന് കളിയാരാധകരുടെ സാന്നിധ്യത്തിൽ ആവേശ്വോജ്വല മുദ്രാവാക്യങ്ങളുടെയും ആരവങ്ങളുടെയും അകമ്പടിയോടെയുമാണ് മെസ്സിയുടെ കട്ടൗട്ട് ഉയരത്തിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe