ലഹരി ഉപയോഗത്തിനെതിരെ കൊയിലാണ്ടിയിൽ ‘ജാഗ്രത’ വിഷ്വൽ ആൽബം

news image
Oct 1, 2023, 1:35 pm GMT+0000 payyolionline.in

കൊയിലാണ്ടി: യുവാക്കളിലും, വിദ്യാർത്ഥികൾക്കും ഇടയിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ‘ജാഗ്രത’ എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മരുതൂരിലും, കാവും വട്ടത്തും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടക്കുന്ന ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി ഐ പി എസ്.എച്ച്.ഒ. എം.വി ബിജു  നിർവഹിച്ചു.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) സുരേഷ്  ഒ കെ ഗാനരചനയും സംവിധാനവും നിർവഹിക്കുന്ന ആൽബത്തിൽ ഷാജി പയ്യോളി. മനോജ് മരുതൂര്  തുടങ്ങി ഒരു കൂട്ടം കലാകാരന്മാർ ഒന്നിക്കുന്നു. ആൽബത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് പ്രേംരാജ് പാലക്കാട് ആണ്. എഡിറ്റിംഗ് ഷിജു പൈതൊത്ത് നവരാത്രിയോടനുബന്ധിച്ച് ആൽബം റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe