ലുലുവില്‍ റാഡോയുടെ പുതിയ വാച്ച് ശേഖരം

news image
Dec 11, 2013, 12:01 pm IST payyolionline.in

കൊച്ചി: മുന്‍നിര സ്വിസ് വാച്ച് നിര്‍മാതാവും പ്രമുഖ ഘടികാര നിര്‍മാണ ഗ്രൂപ്പുമായ സ്വാച്ച് ഗ്രൂപ്പിന്റെ ഭാഗവുമായ റാഡോയുടെ ലുലു മാളിലെ റാഡോ സ്റ്റോറില്‍ വിവിധ ശ്രേണികളില്‍പ്പെട്ട ഡയമണ്ട് പതിച്ച റാഡോ വാച്ചുകളുടെ പുതിയ ശേഖരം എത്തി. ഫുള്‍ ഹൈ-ടെക് സെറാമിക് വാച്ചായ റാഡോ സിന്‍ട്ര, റാഡോയുടെ പ്രതീക മോഡലായ റാഡോ സെറാമിക്, റാഡോ ഇസെന്‍സ, ക്ലാസിക് രൂപകല്‍പ്പനയിലുള്ള റാഡോ സെന്‍ട്രിക്‌സ്, ക്ലാസിക് ശ്രേണിയിലെത്തന്നെ റാഡോ ഇന്റഗ്രല്‍, റാഡോ വി10കെ തുടങ്ങിയവയാണ് ലുലു മാളിലെ റാഡോ സ്റ്റോറില്‍ അണിനിരന്നിരിക്കുന്നത്. പാര്‍ട്ടിവെയര്‍, ഫോര്‍മല്‍ വെയര്‍, കാഷ്വല്‍, ഫാഷന്‍, സ്‌പോര്‍ടി വെയര്‍ വിഭാഗങ്ങളില്‍പ്പെടുന്ന പുതിയ ശേഖരത്തില്‍ 1.5 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വാച്ചുകളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe