ലുലു സൗഭാഗ്യോത്സവം: 13 പേര്‍ക്ക് സ്കോഡ കാറുകള്‍ സമ്മാനിച്ചു

news image
Nov 5, 2013, 11:35 am IST payyolionline.in
കൊച്ചി: ലുലു മാളിലെ ലുലു കണക്റ്റ്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ ലുലു സൗഭാഗ്യോത്സവം വിജയികള്‍ക്ക് മന്ത്രി കെ. ബാബു സമ്മാനമായി കാറുകള്‍ വിതരണം ചെയ്തു. ഒരാള്‍ക്ക് സ്കോഡ റാപ്പിഡും 12 പേര്‍ക്ക് സ്കോഡ ഫാബിയ കാറുമാണു സമ്മാനമായി നറുക്കെടുപ്പിലൂടെ ലഭിച്ചത്. കൊല്ലം സ്വദേശിയും റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ജെറോം ആന്‍റണിക്ക് ബംപര്‍ സമ്മാനമായ സ്കോഡ റാപ്പിഡും ഓരോ 48 മണിക്കൂറിലും നടന്ന നറുക്കെടുപ്പിലൂടെ 12 പേര്‍ക്ക് സമ്മാനമായി ലഭിച്ച സ്കോഡ ഫാബിയ കാറും മന്ത്രി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബി.എ. അബ്ദുള്‍ മുത്തലിബ്, സ്കോഡ മരിക്കാര്‍ ഡയറക്റ്റര്‍ രജ്വന്ത് ബെന്‍, അസി. ജനറല്‍ മാനെജര്‍ സുധീഷ് രാജ്, ലുലു ഗ്രൂപ്പ് ഡയറക്റ്റര്‍ എം.എ. നിഷാദ്, ലുലു സെലിബ്രിറ്റി ഡയറക്റ്റര്‍ മുഹമ്മദ് അമീന്‍ സേട്ട്, ലുലു ബിസിനസ് ഹെഡ് പി.എ. നിഷാദ്, ലുലു റീട്ടെയ്ല്‍ ഓപ്പറേഷന്‍ മാനെജര്‍ സ്റ്റാലിന്‍ ഡിക്രൂസ്, ലുലു റീട്ടെയ്ല്‍ മാര്‍ക്കറ്റിങ് മാനെജര്‍ അഹമ്മദ് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.എ. സലീം ആലുവ, സനു ഫ്രാന്‍സിസ് തൈക്കൂടം, കാജല്‍ ഉസ്മാന്‍ ആലുവ, എബി അഗസ്റ്റിന്‍ തൃശൂര്‍, ദേവീകൃഷ്ണ ചേര്‍ത്തല, അനൂപ് സുധാകരന്‍ ഇടപ്പള്ളി, സി.എച്ച്. കുഞ്ഞബ്ദുള്ള കോഴിക്കോട്, അല്‍ത്താഫ് ഫൈസല്‍ പള്ളുരുത്തി, വര്‍ഗീസ് മാത്യു ആലപ്പുഴ, റീം ജോസ് ഇടപ്പള്ളി, സഫ്ന മുജീബ് പെരുമ്പാവൂര്‍, ലുബീന കണ്ണൂര്‍ എന്നിവര്‍ സ്കോഡ ഫാബിയ കാര്‍ സ്വന്തമാക്കി. ലുലു കണക്റ്റ്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനു ലഭിച്ച കൂപ്പണുകളില്‍ നിന്നാണ് നറുക്കെടുപ്പു നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe