ലോകസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം: സി.പി.എ അസീസ്‌

news image
Dec 2, 2013, 11:38 am IST payyolionline.in

മേപ്പയൂര്‍: ദേശീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എം വരാന്‍പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുവാന്‍ പോവുന്ന നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ സി.പി.എ അസീസ്‌ ആവശ്യപ്പെട്ടു.  സ്വാതന്ത്ര ഇന്ത്യ ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് അഭിമുഖീകരിക്കുവാന്‍ പോവുന്നത്.  സംഘ് പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാന്‍  മുന്നിട്ടിറങ്ങിയ നരേന്ദ്രമോഡിക്ക് ഒപ്പമോ, അതോ മതേതര മുന്നണിക്ക്  നേതൃത്വം നല്‍ക്കുന്ന കോണ്‍ഗ്രസിനൊപ്പമോ എന്നു പറയാതെ സി.പി.എം ഇരുട്ടില്‍ തപ്പുകയാണെന്നും  അദ്ദേഹം പറഞ്ഞു. ചക്കിട്ടപാറ ഇരുമ്പയിര് ഖനന  വിഷയത്തില്‍ കോടികള്‍ കൈപ്പറ്റിയ എളമരം കരീമിനോടൊപ്പം പങ്ക് പറ്റിയ സി.പി.എം നേതാക്കന്‍മാരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ചാക്ക് രാധാകൃഷ്ണനെപ്പോലെയുള്ള മാഫിയകളുടെ പണം ഉപയോഗിച്ച് പ്ലീനം നടത്തുന്ന സി.പി.എം സാധാരണക്കാരില്‍ നിന്നും ഒറ്റപ്പെട്ടുപോയിരിക്കയാണെന്നും  ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് മേപ്പയൂര്‍ ടൌണ്‍  കമ്മിറ്റി ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ടി അനസ് അധ്യക്ഷത വഹിച്ചു.  മണ്ഡലം മുസ്ലീം  ലീഗ് ജനറല്‍സെക്രട്ടറി എസ്.കെ അസ്സയിനാര്‍, അഷ്‌റഫ്‌ ഫാറൂക്ക്,സുഹാജ് നടുവണ്ണൂര്‍,മുജീബ് കോമത്ത്, ടി.കെ.എ ലത്തീഫ്, കെ.കെ.എ ജലില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍സെക്രട്ടറി കെ.കെ നജീബ് സ്വാഗതവും എം.ഷാഹിദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe