ലോക്ഡൗണ്‍ പൂർണ്ണമായി പിന്‍വലിച്ച് തെലങ്കാന: സ്‌കൂളുകള്‍ ജൂലൈ ഒന്നിന് തുറക്കും

news image
Jun 19, 2021, 5:41 pm IST

ഹൈദരാബാദ് : കോവിഡ് ലോക്ഡൗണ്‍ പൂർണ്ണമായി പിന്‍വലിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂവും ഉണ്ടാകില്ല.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

സംസ്ഥാനത്ത് സ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ജൂലൈ ഒന്നിന് തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഒരുവേള രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന തെലങ്കാനയില്‍ ഇപ്പോള്‍ കേസുകളുടെ എണ്ണം 1.14 ശതമാനത്തിലേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1400 കേസുകളാണ് സ്ഥിരീകരിച്ചത്. 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe