ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാൻ സിപിഎം

news image
Jun 10, 2024, 7:19 am GMT+0000 payyolionline.in
ദില്ലി: കേരളത്തിൽ ഉൾപ്പെടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടി വിശദമയി  പരിശോധിക്കാൻ സിപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും.സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന പി ബി യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കൾ പി ബി യിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം ആയിരിക്കും എന്തൊക്കെ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി തീരുമാനമെടുക്കുക. കേരളത്തിലും അടിയന്തര തിരുത്തൽ ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വം പിബിയിൽ അറിയിച്ചതായാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe