ലോക പാലിയേറ്റീവ് ദിനാചരണം ; ശ്രദ്ധ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

news image
Jan 16, 2023, 4:03 am GMT+0000 payyolionline.in

പയ്യോളി:  ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ശ്രദ്ധ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കോട്ടക്കല്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സംയുക്തമായി അഹല്യ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍, തണൽ വടകര, രാജീവ് ഗാന്ധി സഹകരണ ആശുപത്രി എന്നിവരെ ഉൾപ്പെടുത്തി ഇരിങ്ങല്‍ അരുണോദയം എല്‍ പി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനിത പരിപാടി ഉദ്ഘാടനം ചെയ്തു.

അഹല്യ ആശുപത്രിയുടെ നേതൃത്വത്തില്‍ നേത്ര പരിശോധനയും രാജീവ് ഗാന്ധിസഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ നിര്‍ണയ പരിശോധനയും സംഘടിപ്പിച്ചു. തണല്‍ വടകരയുടെ നേതൃത്വത്തില്‍ നടത്തിയ വൃക്ക പരിശോധനയും മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി.പ്രദേശത്തെ 250 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

പരിപാടിയില്‍ ശ്രദ്ധ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് അനുഗ്രഹ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി ഇ അഖില്‍  അധ്യക്ഷനായി. പയ്യോളി മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ സുജല ചെത്തില്‍, രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ അഷ്‌റഫ്, വടകര കോസ്റ്റല്‍ പൊലീസ് അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീവന്‍, വെളിച്ചം വായനശാല സെക്രട്ടറി സജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഷമോജ് നന്ദി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe