ലോട്ടറി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല വിതരണോദ്ഘാടനം നാളെ

news image
Feb 27, 2024, 12:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2023-ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. വൈകീട്ട് നാലരക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിർവഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരിക്കും.

ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി.സുബൈര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേമനിധി ഓഫീസര്‍ എ. നൗഷാദ്, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, എം.എസ്. യൂസഫ്, വട്ടിയൂര്‍ക്കാവ് സനല്‍ കുമാര്‍, എസ്. ശ്രീകുമാര്‍, ചന്ദ്രബാബു, ഡോ.പുരുഷോത്തമ ഭാരതി എന്നിവര്‍ ആശംസകളര്‍പ്പിക്കും. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഏബ്രഹാം റെന്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഷെറിന്‍ കെ. ശശി കൃതജ്ഞതയുമര്‍പ്പിക്കും.

എസ്.എസ്.എൽ.സി / പത്താംതര പരീക്ഷ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച് റഗുലര്‍ ഹയര്‍ സെക്കണ്ടറിതല പഠനത്തിനോ മറ്റ് റഗുലര്‍ കോഴ്‌സുകളില്‍ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും റഗുലര്‍ പ്രഫഷണല്‍ കോഴ്‌സുകള്‍, ബിരുദ -ബിരുദാനന്തര കോഴ്‌സുകള്‍,ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുമാണ് പഠന കാലയളവിലെ ഒരോ വര്‍ഷത്തിലും പഠന സഹായ സ്‌കോളര്‍ഷിപ്പ് നല്‍കികുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe