ലോട്ടറി നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിച്ചു ; പ്രതിയെ പിടികൂടി നാട്ടുകാർ

news image
Jan 17, 2022, 2:49 pm IST payyolionline.in

പത്തനംതിട്ട : ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാളെ പിടികൂടി നാട്ടുകാർ. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഇന്നലെ രാവിലെ ഏനാത്ത് ജംങ്ഷനിൽ വച്ച് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനാർഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇയാൾ മടങ്ങിയ ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കച്ചവടക്കാർക്ക് ചതി മനസ്സിലായത്. തുടർന്ന് കാറിലെത്തി പണം തട്ടിയ ആളിനെ അന്വേഷിച്ച് കച്ചവടക്കാർ പട്ടാഴി റോഡിലെത്തിയപ്പോഴാണ് ഭക്ഷണശാലയ്ക്കു മുന്നിൽ ഇയാളുടെ കാർ കണ്ടത്.

പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ഷാജിൻ ഭക്ഷണശാലയിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ ഏൽപിക്കുകയും ചെയ്തു. അടൂർ പുതുവൽ സ്വദേശിയായ ലോട്ടറി കച്ചവടക്കാരന്റെ പരാതി പ്രകാരം ഷാജിനെതിരെ ഏനാത്ത് പോലീസ് കേസെടുത്തു.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe