മലപ്പുറം∙ തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ അക്ബൽ അലി മരിച്ചു.
ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; മലപ്പുറത്ത് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 11, 2024, 5:57 am GMT+0000
payyolionline.in
പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കിത്തുടങ്ങി
പുൽപ്പള്ളിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി