വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം: കെ.പി.ശശികല

news image
Sep 11, 2023, 3:16 am GMT+0000 payyolionline.in

കോഴിക്കോട്∙  കാസർകോട്ടുനിന്നും ചെന്നൈയിൽനിന്നും ഉയർന്നുവന്ന വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ഹിന്ദു ഐക്യവേദിയുടെ വനിതാവിഭാഗമായ മഹിളാ ഐക്യവേദിയുടെ സംസ്ഥാനതല ഹിന്ദുവനിതാ നേതൃസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

സാമൂഹ്യമായ അസമത്വങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ പൊരുതണം. സ്വയം നവീകരണം വേണ്ടിടത്ത് അതിനായി പരിശ്രമിക്കണമെന്നും ശശികല പറഞ്ഞു. സനാതന ധർമം ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ ഇതിനെ പ്രതിരോധിക്കാൻ അമ്മമാരെ സജ്ജരാക്കണമെന്നു കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പറഞ്ഞു. നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി.

ഗണപതിയെ കെട്ടുകഥയാക്കിയും സനാതന ധർമത്തെ അധിക്ഷേപിച്ചും ചിലർ പ്രചാരണം നടത്തുകയാണ്. സനാതന ധർമം ശാസ്ത്രബോധത്തിൽ അധിഷ്ഠിതമാണ്. ഇതെല്ലാം എതിർക്കുന്നവർ ആസൂത്രിത നീക്കമാണു നടത്തുന്നതെന്നും സ്വാമിനി ശിവാനന്ദപുരം പറഞ്ഞു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് അനിതാ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമൻ, സംസ്ഥാന ട്രഷറർ പി. സൗദാമിനി, ജനറൽ സെക്രട്ടറി ഓമന മുരളി, പി.കെ.ഗിരിജ, ശശികല ജയരാജ്, സതി കോടോത്ത്, രമണി ശങ്കർ, പി.കെ.വത്സമ്മ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe