വടകരയില്‍ എൽ.ജെ.ഡി. പ്രവർത്തകന്‍റെ വീടിനുനേരെ ആക്രമണം.

news image
May 11, 2021, 9:13 am IST

വടകര : നടക്കുതാഴ കുട്ടംകുളങ്ങര അങ്കണവാടിക്ക് സമീപം എൽ.ജെ.ഡി. പ്രവർത്തകൻ പോന്തേരി രമേശന്റെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം.

തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ജനൽചില്ല് തകർന്നു. വടകര പോലീസ് സ്ഥലത്തെത്തി കേസെടുത്തു. എൽ.ജെ. ഡി. വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.

സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കുവാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ ഉടൻ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe