വടകരയില്‍ ഹണി ട്രാപ്പിൽ കുടുക്കി പണംതട്ടിയ യുവാവ് അറസ്റ്റിൽ

news image
Mar 30, 2023, 12:50 pm GMT+0000 payyolionline.in

വ​ട​ക​ര: ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ ചോ​മ്പാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​ക്ലി ഒ​ള​വി​ലം പ​ള്ളി​ക്കു​നി വ​ര​യാ​ലി​ൽ ജം​ഷീ​ദി​നെ​യാ​ണ് (28) ചോ​മ്പാ​ല എ​സ്.​ഐ ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ കാ​വു​മ്പ​ടി തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ന​സീ​റ എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ് സ​ന്ദേ​ശ​മ​യ​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

 

ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​വി​നെ ബൈ​ക്കി​ൽ ക​യ​റ്റി പ​ള്ളൂ​രി​ലെ എ.​ടി.​എ​മ്മി​ൽ കൊ​ണ്ടു​വ​ന്ന് അ​ര​ല​ക്ഷം കൈ​ക്ക​ലാ​ക്കി​​യെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് ഫോ​ൺ​പേ വ​ഴി 11,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe