വടകരയിൽ കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി പറമ്പിൽ

news image
Jun 4, 2024, 11:31 am GMT+0000 payyolionline.in

കോഴിക്കോട് : വടകരയിൽ കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിനെതിരായ വിധിയെഴുത്താണിത്. വർഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു.

 

എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞു. രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനം തള്ളി. കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് പൊതുജനം തയാറായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe