വടകര:. കേരള സീനിയർ സിറ്റിസൺ ഫോറം വയോജന വാരാചരണത്തിന്റെ ഭാഗമായി വടകരയിൽ ജില്ലാതല വയോജന സംഗമം നടത്തി. കെ .കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു .ഇന്ന് സമൂഹത്തിലെ ഏതൊരു മേഖലയിലും വയോജനങ്ങളുടെ പങ്ക് സജീവമാണെന്ന് എംഎൽഎ പറഞ്ഞു.

കെ .കെ .രമ എം.എൽ.എ വേളത്തെ കർഷക തൊഴിലാളി കേളോത്ത് മീത്തൽ നാരായണി അമ്മയെ ആദരിക്കുന്നു. സമീപം പൂതേരി രാമചന്ദ്രൻ നായർ, ഇബ്രാഹിം തിക്കോടി
ജില്ലാ പ്രസിഡന്റ് കെ .രാജീവൻ അധ്യക്ഷനായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച 15 പേരെ ചടങ്ങിൽ ആദരിച്ചു . കെ. കെ. ഗോവിന്ദൻകുട്ടിമാസ്റ്റർ ആദരണീയരെ പരിചയപ്പെടുത്തി. മൺമറഞ്ഞുപോയ മുൻകാല പ്രവർത്തകരെ സംസ്ഥാനം സെക്രട്ടറി പൂതേരി രാമചന്ദ്രൻ നായർ അനുസ്മരിച്ചു.സോമൻ ചാലിൽ, ഇബ്രാഹിം തിക്കോടി, അബൂബക്കർ മാസ്റ്റർ,എം. കെ .മോഹനൻ എന്നിവർ സംസാരിച്ചു .വടകരയിലെ നിയമ വിദഗ്ധൻ സി. കെ. വിനോദൻ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ വ്യത്യസ്തത കൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും സംഗമം ഏറെ മികവാർന്ന ഒന്നായി മാറി.