വടകരയിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് സജ്ജമാകുന്നു

news image
May 11, 2021, 3:14 pm IST

വടകര: നഗരപരിധിയിലെ കോവിഡ് ബാധിതർക്ക് സാന്ത്വനമേകാൻ മൊബൈൽ മെഡിക്കൽ യൂനിറ്റ് സജ്ജമാകുന്നു. കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് അടിയന്തര സമയങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കാനാണ് മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിക്കുന്നത്.

ഹെൽത്ത് നഴ്‌സ്, ഹെൽത്ത് വർക്കർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് മൊബൈൽ യൂനിറ്റിൽ ഉണ്ടാകുക. അടുത്ത ദിവസം മുതൽ പ്രവർത്തന സജ്ജമാകും. മെഡിക്കൽ യൂനിറ്റിന് പണിക്കോട്ടി ഹാസ്‌മി നഗറിൽ മേക്കയമ്പത്ത് ലത്തീഫ് വാഹനം സൗജന്യമായി നൽകി.

നഗരസഭാ ചെയർപേഴ്​സൻ കെ.പി. ബിന്ദു വാഹനത്തി​ൻെറ താക്കോൽ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ കെ.കെ. വനജ, പി. സജീവ്കുമാർ, എം. ബിജു, എ.പി. പ്രജിത, സിന്ധു പ്രേമൻ, നഗരസഭാ സെക്രട്ടറി പി. പ്രദീപ്‌കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe