വടകരയിൽ ഷാഫി ട്രെൻഡ്; വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ

news image
Jun 4, 2024, 8:31 am GMT+0000 payyolionline.in

വടകര :  യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. വടകരയിൽ ഷാഫി തന്നെ ലീഡിൽ തുടരാനാണ്  സാധ്യത.വടകരയിലെ ആഹ്ലാദ പരിപാടികൾ നേരത്തേ അറിയിക്കണം. അതീവ പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്നും കലക്ടർ അറിയിച്ചു.

 

വോട്ടെണ്ണൽ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം എജ്യുക്കേഷൻ കോംപ്ലക്സിനു സമീപം ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും റൂട്ട് മാർച്ച് നടത്തി.

 

പ്രകടനങ്ങൾ വൈകിട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് നേരത്തേ സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് 50 പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ ഇവിടെ നിയോഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe