വടകര ഉപജില്ലാ കലോത്സവത്തിന് പുത്തൂര്‍ സ്കൂളില്‍ വര്‍ണാഭമായ തുടക്കം

news image
Nov 20, 2013, 1:23 pm IST payyolionline.in

വടകര : കല മനുഷ്യന്റെ കൂടെപ്പിറപ്പാണെന്നും മനുഷ്യോല്‍പ്പത്തി മുതല്‍ ലോകത്ത് കലയുണ്ടായിരുന്നെന്നും  കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പുത്തൂര്‍ ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വടകര ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ  ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപമില്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ കലകള്‍ക്ക് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്സണ്‍  പി.പി രഞ്ജിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. ലതിക ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. ഡോ: പിയൂഷ് നമ്പൂതിരി, ഇ. അരവിന്ദാക്ഷന്‍. കെ പവിത്രന്‍, ടി.ഐ നാസര്‍, പ്രേമരാജന്‍, പി.എം ബഷീര്‍,എടയത്ത് ശ്രീധരന്‍, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പി.സലില്‍ സ്വാഗതവും അബ്ദുസ്സലാം കുന്നോത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe